പഞ്ചായത്ത്
കേരള പഞ്ചായത്ത് രാജ് ആക്ട്, 1994 പ്രകാരം പഞ്ചായത്ത് ഗ്രാമീണ പ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനമാണ്. ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളിലൂടെ പ്രാദേശിക ഭരണവും വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും നടപ്പാക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, വാർഡ് അംഗങ്ങൾ, സ്റ്റാൻഡിംഗ് കമ്മിറ്റികൾ, സെക്രട്ടറി എന്നിവരാണ് പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ. ഗ്രാമവികസനം, പൊതുജനാരോഗ്യം, ശുചിത്വം, നികുതി പിരിവ്, സാമൂഹിക ക്ഷേമ പദ്ധതികൾ, കെട്ടിട നിർമാണ അനുമതികൾ എന്നിവ പഞ്ചായത്തിന്റെ പ്രധാന ചുമതലകളാണ്. സാമ്പത്തിക വികസനം, സാമൂഹിക നീതി, ജനപങ്കാളിത്തം എന്നിവ ഉറപ്പാക്കി ഗ്രാമീണ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നതാണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം.
ബിനു വി എസ്
പ്രസിഡൻ്റ്
ഷീന അനിൽകുമാർ
വൈസ് പ്രസിഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മാത്തുക്കുട്ടി തോമസ്
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ബീന പ്രസാദ്
ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
സുനിൽ കെ ടി
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
പേര്
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
കരുണാപുരം ഗ്രാമപഞ്ചായത്ത്ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് കരുണാപുരം ഗ്രാമപഞ്ചായത്ത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കരുണാപുരം വില്ലേജ് ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു. 53.21 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് 1976-ലാണ് രൂപീകൃതമായത്. ആദ്യകാലത്ത് ഈ പ്രദേശം "പള്ളിമുക്ക്" എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.കേരള-തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന കരുണാപുരം പഞ്ചായത്ത് പ്രകൃതി സൗന്ദര്യത്താലും കാർഷിക സമൃദ്ധിയാലും ശ്രദ്ധേയമാണ്. പഞ്ചായത്തിലെ പ്രധാന വ്യാപാര-കാർഷിക കേന്ദ്രങ്ങളിലൊന്നാണ് തൂക്കുപാലം. കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന തൂക്കുപാലം, തേക്കടി, മൂന്നാർ, രാമക്കൽമേട് എന്നീ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കിടയിലുള്ള ഒരു പ്രധാന കേന്ദ്രമാണ്.ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജന വ്യാപാര കേന്ദ്രങ്ങളിലൊന്നായ തൂക്കുപാലം ഏലം, കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങിയ നാണ്യവിളകളുടെ ഉത്പാദനത്തിനും വിപണനത്തിനും പ്രസിദ്ധമാണ്. പച്ചക്കറികൾ, പഴവർഗങ്ങൾ, വളർത്തുമൃഗങ്ങൾ, മറ്റ് കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ ഞായറാഴ്ച ചന്തയും ഈ പ്രദേശത്തിന്റെ...